കോഴിക്കോട്: ക്ഷണിച്ച എണ്ണൂറിലധികംപേർ ഫെയ്സ്ബുക്ക് ഗ്രൂപ്പിലെത്തിയപ്പോൾ യുവഡോക്ടർമാർക്ക് കോവിഡ് കാലത്ത് പ്രണയസാഫല്യം. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജൻ വൈശാഖ് മോഹന്റെയും ഡോ. കാവ്യാ മേനോന്റെയും വിവാഹത്തിലാണ് ക്ഷണിച്ച എല്ലാവരും പങ്കെടുത്തത്. ഒരുവർഷംമുമ്പ് നിശ്ചയിച്ച കല്യാണം മാറ്റിവെക്കാതെ ലളിതമായി ഞായറാഴ്ചതന്നെ നടത്തി. കോഴിക്കോട് കെ.എം.സി.ടി.യിൽ പീഡിയാട്രീഷ്യനായ കാവ്യയുടെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലാണ് വിവാഹം നടന്നത്. വധുവിന്റെയും വരന്റെയും ഭാഗത്തുനിന്നുള്ള 1 7 പേർ കല്യാണത്തിൽ നേരിട്ടു പങ്കെടുത്തു. മാസങ്ങൾക്കുമുമ്പേ ക്ഷണിച്ച 1500 പേരെ ഉൾപ്പെടുത്തി ഫെയ്സ്ബുക്കിൽ ഗ്രൂപ്പുണ്ടാക്കി. കല്യാണത്തിന് തലേദിവസമുള്ള പരിപാടികളും വിവാഹച്ചടങ്ങും ലൈവായി കാണിച്ചു. 890 പേരാണ് ചടങ്ങുകൾ ലൈവായി കണ്ടത്.പാലക്കാട് സരസ്വതി നിവാസിൽ ആർ. മോഹൻദാസിന്റെയും പ്രേമലതയുടെയും മകനാണ് വൈശാഖ്. മനോജ് മേനോന്റെയും ജലജയുടെയും മകളാണ് കാവ്യ. Content Highlight: Doctors wedding during the Covid
from mathrubhumi.latestnews.rssfeed https://ift.tt/3aHVApT
via
IFTTT