Breaking

Thursday, April 30, 2020

റഷ്യക്കാർക്ക് പ്രിയം കേരളത്തിൽ നിന്നുള്ള തേയില

കൊച്ചി: കോവിഡ്കാലത്ത്, കേരളത്തിൽനിന്നുള്ള ഓർത്തഡോക്സ് ഇനം ഇലത്തേയിലയ്ക്ക് റഷ്യ ഉൾപ്പെടെയുള്ള കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻസ് സ്റ്റേറ്റ്‌സ് (സി.ഐ.എസ്.) രാജ്യങ്ങളിൽ പ്രിയം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന തേയില ലേലത്തിൽ വില്പനയ്ക്കു െവച്ച 1.23 ലക്ഷം കിലോ ഓർത്തഡോക്സ് ഇലത്തേയിലയിൽ 76 ശതമാനവും വിറ്റുപോയി. സി.ഐ.എസ്. രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവരാണ് ലേലത്തിലൂടെ ഓർത്തഡോക്സ് ഇലത്തേയിലയിൽ അധികവും വാങ്ങിയതെന്ന് ഇടപാടുകാരായ ഫോബ്‌സ്, ഇവാർട്ട് ആൻഡ് ഫിഗിസ് അറിയിച്ചു. പഴയ യു.എസ്.എസ്.ആറിന്റെ ഭാഗമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സി.ഐ.എസ്.റഷ്യ ഉൾപ്പെടെയുള്ള സി.ഐ.എസ്. രാജ്യങ്ങൾക്ക് പുറമെ ചൈന, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള ഡിമാൻഡും കൂടുമെന്നാണ് കരുതുന്നത്. ഓർത്തഡോക്സ് ബ്ലാക് ടീയാണ് ചൈനയിൽ താത്പര്യം. ഇറാനിലേക്കുള്ള തേയിലയും ചൈന വാങ്ങി അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ടാകുമെന്നാണ് വിവരം. സി.ടി.സി. ഇനം ഇലത്തേയില 58,522 കിലോയാണ് കഴിഞ്ഞ ദിവസം ലേലത്തിലെത്തിയത്. ഇതിൽ 91 ശതമാനവും വിറ്റു. അതേസമയം, പൊടിത്തേയില ലേലത്തിൽ ആഭ്യന്തര ഇടപാടുകാരാണ് ഏറ്റവും കൂടുതൽ വാങ്ങിയത്. ഡിമാൻഡ് കൂടിയതോടെ തേയില വില കൂടുന്ന പ്രവണതയുണ്ട്. നീലഗിരി തേയില കേരളത്തിലേക്ക്കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, തമിഴ്‌നാട്ടിലെ നീലഗിരിയിൽനിന്ന് കേരളത്തിലേക്കുള്ള തേയില വരവ് കൂടി. തമിഴ്‌നാട്ടിലെ ചെറുകിട തേയില തോട്ടങ്ങളുടെ ഫെഡറേഷനായ ഇൻഡ്‌കോസെർവ് സംസ്കരിച്ച 1,250 ടൺ തേയില കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിലേറെയും സർക്കാരിനാണ് വിതരണം ചെയ്യുന്നത്. അവശ്യവസ്തുക്കളുടെ കിറ്റിലേക്ക് ആവശ്യമായതാവും ഇതെന്നാണ് ഇൻഡ്‌കോസെർവിന്റെ വിലയിരുത്തൽ.


from mathrubhumi.latestnews.rssfeed https://ift.tt/2zBf1nk
via IFTTT