മുംബൈ:മുതിർന്ന ബോളിവുഡ് നടൻ ഋഷി കപൂറിനെ മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നുംസഹോദരനും നടനുമായ രൺധീർ കപൂർ വാർത്താ ഏജൻസിയോട് പറഞ്ഞു. 67 കാരനായ ഋഷി കപൂർ അർബുദ രോഗബാധിതനാണ്. നേരത്തെ ഒരു വർഷത്തോളം അദ്ദേഹം അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയിൽ തിരികെ എത്തിയത്. ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. Content Highlights:actor rishi kapoor hospitalised in mumbai
from mathrubhumi.latestnews.rssfeed https://ift.tt/2VNZ6ut
via
IFTTT