Breaking

Sunday, April 26, 2020

യുഎസ്സില്‍ ഒറ്റ ദിവസം മരിച്ചത് 2494പേർ, ലോകത്താകെ മരണം രണ്ട് ലക്ഷം കടന്നു

വാഷിങ്ടൺ: ലോകത്താകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 202,880 ആയി. 210 രാജ്യങ്ങളിലായി 28.97 ലക്ഷം മനുഷ്യർക്ക്ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. നിലവിൽ 18.81 ലക്ഷം കോവിഡ് രോഗികളാണ് ലോകത്തുള്ളത്. 28 ലക്ഷം കോവിഡ് ബാധിതരിൽ 8.36 ലക്ഷം പേർ ലോകത്താകമാനമായി രോഗത്തിൽനിന്ന് മുക്തി നേടി എന്ന ശുഭവാർത്തയുമുണ്ട്. 24മണിക്കൂറിനിടെ 2494 മരണം രേഖപ്പെടുത്തിക്കൊണ്ട് യുഎസ്സിലെ മരണ നിരക്ക് വീണ്ടും ഉയർന്നു. കോവിഡ് ബാധിതരായി യുഎസ്സിൽ മരിച്ചവരുടെ എണ്ണം ഇതോടെ 53,799 ആയി. 9.39 ലക്ഷംപേർക്കാണ് യുഎസ്സിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ മാത്രം 17,126 പേർ മരണപ്പെട്ടു. ലോകത്ത്കോവിഡ് ബാധ ഏറ്റവും അധികം ബാധിച്ചത് അമേരിക്കയെയാണ്. ആകെ രോഗബാധിതരുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നിൽ നിൽക്കുന്നത്. കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 51.85ലക്ഷം പേരെയാണ് കോവിഡ് ടെസ്റ്റിന് അമേരിക്ക വിധേയരാക്കിയത്. മറ്റ് രാജ്യങ്ങളിലെ രോഗബാധിതർ, മരണസംഖ്യ ക്രമത്തിൽ യുഎസ് 9.39ലക്ഷം/ 53,799 സ്പെയിൻ 2.23ലക്ഷം /22,902 ഇറ്റലി 1.95ലക്ഷം / 26,384 ഫ്രാൻസ് 1.61ലക്ഷം/ 22,614 ജർമ്മനി 1.56ലക്ഷം/ 5,877 യുകെ 1.48ലക്ഷം/ 20,319 content highlights:Covid 19 Updates worldwide total death and confirmed cases, America Updates


from mathrubhumi.latestnews.rssfeed https://ift.tt/2VB4nWo
via IFTTT