Breaking

Sunday, April 26, 2020

നിശ്ചിതസമയത്തിന് മുമ്പ് റോഹ്താങ് പാസ് തുറന്നു

ഷിംല: ഹിമാലയൻ നിരകളേയും മണാലിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏകമാർഗമായ റോഹ്താങ് പാസ് ഞായറാഴ്ച തുറന്നു. മുമ്പ്നിശ്ചയിച്ചിരുന്നതിനേക്കാൾ മൂന്നാഴ്ച നേരത്തെയാണ്പാസ് തുറക്കുന്നത്. ലാഹോലിലേക്കും സ്പിതിയിലേക്കുംഅവശ്യസാധനങ്ങൾ എത്തിക്കുന്നതിനാണ് പാത നേരത്തെ തുറന്നത്. റോഹ്താങ്ങിലെ മഞ്ഞ് നീക്കുന്നതിനുള്ള പ്രവൃത്തികൾ ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു. പാത തുറക്കുന്നതോടെ കാർഷകർക്ക് വിളവെടുക്കുന്നതിനും മറ്റും സാധ്യമാകും. അവശ്യവസ്തുക്കളും 150 ഓളം കൃഷിക്കാരും ഞായയറാഴ്ച പാസ് കടക്കുമെന്നും കോവിഡ്-19 നെതിരെയുള്ള എല്ലാവിധ പ്രതിരോധമാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നുംഅധികൃതർ അറിയിച്ചു. പാസ് അടച്ചിടുന്ന സമയത്ത് വ്യോമമാർഗമാണ് ഇവിടെ അവശ്യ സാധനങ്ങൾ എത്തിക്കുന്നത്. റോഹ്താങ്ങിലെ മഞ്ഞ് നീക്കംചെയ്യുന്ന മനോഹരമായ കാഴ്ചയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിമാലയത്തിന്റെ പിർ പഞ്ജൽ നിരകളിലുള്ള റോഹ്തങ്ങിന് 13,050 അടിയോളം ഉയരമുണ്ട്. ഈ മേഖലയിലെ ജനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗമുമായി ബന്ധിപ്പിക്കുന്ന ഏകമാർഗമാണ് റോഹ്താങ്. മഞ്ഞ് വീഴ്ച അധികമാവുന്ന നവംബർ മുതൽ മെയ് വരെ പാസ് അടച്ചിടാറാണ് പതിവ്. സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ് ഹിമാലയത്തിലെ ഈ മേഖല. Content Highlights: Rohtang Pass Opens 3 Weeks Early


from mathrubhumi.latestnews.rssfeed https://ift.tt/2yHZNMX
via IFTTT