Breaking

Thursday, April 30, 2020

രണ്ട്‌ ആടിനെ സർക്കാരിനു കൊടുത്തു; പിന്നാെല സുബൈദയ്ക്കു കിട്ടി അഞ്ച് ആടുകൾ

കൊല്ലം: 'ആടിനും ഉമ്മയെപ്പോലെ ഇതിലൊന്നും താത്പര്യമില്ലെന്ന് തോന്നുന്നു' ദൃശ്യങ്ങൾ പകർത്താൻ തിക്കിത്തിരക്കുന്ന ക്യാമറകളോട് മുഖംതിരിച്ച ആടിനെനോക്കി കളക്ടറുടെ കമൻറ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആടുകളെ വിറ്റ് പണം നൽകിയ സുബൈദയ്ക്ക് അഞ്ചു ആടുകളെ കൈമാറുന്ന ചടങ്ങിലായിരുന്നു കളക്ടറുടെ കമന്റ്. മാതൃഭൂമി ന്യൂസിൽ സുബൈദയുടെ വാർത്തകണ്ട് കോഴിക്കോട് 'ആദാമിന്റെ ചായക്കട' ഉടമ അനീസ് ആദമാണ് ആടുകളെ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചത്. കോവിഡായതിനാൽ വൈകുമെന്ന് കരുതിയെങ്കിലും അനീസ് ഒട്ടും വൈകിച്ചില്ല. കൊല്ലം ഉമയനല്ലൂരിലെ ഫാമിൽനിന്ന് അഞ്ച് മിടുക്കികളായ ആട്ടിൻകുട്ടികൾ ബുധനാഴ്ച സുബൈദയുടെ വീട്ടിലെത്തി. കാര്യങ്ങൾ തിരക്കാൻ ഫോണിൽ വിളിച്ച അനീസിന് നന്ദിപറയാനും സുബൈദ മറന്നില്ല. രണ്ട് ആടുകളെ വിറ്റ് ദുരിതാശ്വാസനിധിയിലേക്കുള്ള പണവുമായി സുബൈദ എന്ന അറുപതുകാരി എത്തിയത് ഒന്നും പ്രതീക്ഷിച്ചല്ല. തന്നെക്കൊണ്ടാകുന്ന എന്തെങ്കിലും നൽകണമെന്ന ആഗ്രഹംമാത്രം. വാർത്ത പുറത്തുവന്നതോടെ സുബൈദ താരമായി. മുഖ്യമന്ത്രിപോലും വാർത്താസമ്മേളനത്തിൽ സുബൈദയുടെ പേരെടുത്തുപറഞ്ഞു. അഞ്ചുദിവസങ്ങൾക്കിപ്പുറം വിറ്റ രണ്ട് ആടുകളുടെ സ്ഥാനത്ത് അഞ്ചെണ്ണം സുബൈദ ഉമ്മയുടെ ചായക്കടയ്ക്കുമുന്നിലെത്തി. ഒപ്പം സ്നേഹത്തിന്റെ സ്വരമുള്ള ഫോൺവിളികളും. ഒരുപാട് സഹായവാഗ്ദാനങ്ങളുമെത്തി. പലതും സ്നേഹത്തോടെ നിരസിച്ചു. കളക്ടർ ബി. അബ്ദുൽ നാസറിന്റെയും എം. മുകേഷ് എം.എൽ.എ.യുടെയും സാന്നിധ്യത്തിലാണ് സുബൈദയ്ക്ക് ആടിനെ കൈമാറിയത്. ഡോ. എസ്. ഷൈനിന്റെ നേതൃത്വത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ കമ്മിറ്റി ആടുകൾക്ക് തീറ്റയെത്തിച്ചു നൽകി. Content Highlights:five goats gifted kollam native subaida


from mathrubhumi.latestnews.rssfeed https://ift.tt/2Si1oQI
via IFTTT