പാരിസ്: കൊറോണവൈറസ് അണുബാധയിൽ നിന്ന് നിക്കോട്ടിൻ ചില സംരക്ഷണങ്ങൾ നൽകുമെന്ന് ഒരു പഠനം നിർദേശിച്ചതിന് പിന്നാലെ ഫ്രാൻസിൽ നിക്കോട്ടിൻ വിൽപനക്ക് നിയന്ത്രണമേർപ്പെടുത്തി. രോഗികൾക്ക് നിക്കോട്ടിൻ പാച്ചുകൾ പോലുള്ള ഉത്പന്നങ്ങളുടെ ക്ഷാമം ഒഴിവാക്കുക. തെറ്റായതും അമിതായതുമായ ഉപയോഗങ്ങൾ ഒഴിവാക്കുക, എന്നിവയാണ് നിയന്ത്രണത്തിന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി അറിയിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന മെയ് 11 വരെ ഫാർമസികൾക്ക് ഒരു മാസം വരെയുള്ള നിക്കോട്ടിൻ ആശ്രിതത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുവാനേ അനുമതിയുള്ളൂ. പാച്ചുകൾ, ച്യൂയിംഗം, മിഠായികൾ തുടങ്ങിയ നിക്കോട്ടിൻ ഉത്പന്നങ്ങൾക്കാണ് നിയന്ത്രണം. ഇതിന്റെ ഓൺലൈൻ വിൽപന താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. പുകവലി അടക്കം നിക്കോട്ടിൻ ഉപയോഗിക്കുന്നവരിൽ കൊറോണവൈറസ് ബാധ കുറവാണെന്ന് ഒരു കൂട്ടം ഫ്രഞ്ച് ഗവേഷകർ അവകാശപ്പെട്ടിരുന്നു. ഫ്രഞ്ച് പാർലമെന്റിൽ ആരോഗ്യ മന്ത്രി ഒലിവർ വെറൻ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ പുകയില ജീവൻ രക്ഷിക്കുമെന്ന് ഇതിന് അർത്ഥമില്ലെന്നും ഒലിവർ വെറൻ പറഞ്ഞു. പുകയില കൊല്ലുക തന്നെയാണ് ചെയ്യുന്നത്. ഫ്രാൻസിൽ ഓരോ വർഷവും 70000 ത്തോളം ആളുകൾ പുകയില സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാരീസിലെ പിറ്റി-സാൽപട്രിയർ ആശുപത്രിയിലെ ഗവേഷകർ നടത്തിയ പഠനത്തെക്കുറിച്ചാണ് അദ്ദേഹം പാർലമെന്റിൽ പരാമർശിച്ചത്, മറ്റ് ആളുകളെ അപേക്ഷിച്ച് പുകവലിക്കാർക്ക് വൈറസ് ബാധ കുറവാണെന്ന് കണ്ടെത്തി. കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് നിക്കോട്ടിൻ വൈറസിനെ തടയുന്നു എന്നാണ് അവകാശവാദം. എന്നാൽ ഇതിന്റെ തുടർപഠനങ്ങൾ നടക്കുന്നതേയുള്ളൂ. അതേ സമയം കൊറോണബാധിച്ച പുകവലിക്കാർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതലാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights:France restricts sales of nicotine substitutes after coronavirus study
from mathrubhumi.latestnews.rssfeed https://ift.tt/2zu7pTK
via
IFTTT