Breaking

Sunday, April 26, 2020

ജോലി ചെയ്യിച്ചിട്ടുണ്ടെങ്കിൽ കൂലി തരണമെന്ന് സന്ദേശം: പോലീസുകാരന് സസ്പെൻഷൻ

കാഞ്ഞങ്ങാട്: ജോലി ചെയ്യിച്ചിട്ടുണ്ടെങ്കിൽ നീ കൂലി തരണമെന്ന് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പോലീസുകാരനെ സസ്പെൻഡ് ചെയ്തു. വിദ്യാനഗർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ രജീഷ് തമ്പില്ലത്തിനെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശിയാണിയാൾ. ഇക്കഴിഞ്ഞ 21-നാണ് ഈ കമന്റ് സ്റ്റാറ്റസായി ഇട്ടത്. അറപ്പുളവാക്കുന്ന ചില വരികൾകൂടി ഇതിലുണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. Content Highlight: WhatsApp status: police officer suspended


from mathrubhumi.latestnews.rssfeed https://ift.tt/2S7JxvC
via IFTTT