ബീജിങ്: കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ആരോഗ്യവിദഗ്ധർ ഉൾപ്പെടെയുള്ള സംഘത്തെ ചൈന ഉത്തരകൊറിയയിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ. വാർത്താഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഉത്തരകൊറിയൻ നേതാവിന്റെ ആരോഗ്യത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചൈന ഡോക്ടർമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘത്തെ അയച്ചത്. എന്നാൽ യാത്രയുടെ യഥാർഥ ലക്ഷ്യം സംബന്ധിച്ച് വിശദാംശങ്ങൾ ലഭ്യമല്ല. ഹൃദയശസ്ത്രക്രിയയ്ക്ക് പിന്നാലെ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായി രഹസ്യ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ദക്ഷിണ കൊറിയ ഇത് തള്ളി. അസാധാരണമായ സൂചനകൾ ഒന്നും ഉത്തരകൊറിയയിൽ നിന്നും ലഭിച്ചിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കിം സുഖം പ്രാപിക്കുകയാണ്, അടുത്ത് തന്നെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ സാധ്യത ഉണ്ടെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. വാർത്തകൾ തെറ്റാണെന്ന് കരുതുന്നതായി ട്രംപും പ്രതികരിച്ചു. യുഎൻ ഉപരോധം ഏർപ്പെടുത്തിയ ഉത്തരകൊറിയയുടെ സാമ്പത്തിക ഉപജീവനമാണ് ചൈന, ഉത്തര കൊറിയയുടെ മുഖ്യ സഖ്യകക്ഷിയും, രാജ്യവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നതുമായ കൊറിയയെ ചൈന അകമഴിഞ്ഞ് സഹായിക്കാറുമുണ്ട്. Content Highlights:China sent team including medical experts to advise on Kim Jung Un: Report
from mathrubhumi.latestnews.rssfeed https://ift.tt/2VEYbNf
via
IFTTT