തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ 56.88 ലക്ഷം രൂപ മുടക്കി അശ്വാരൂഢസേനയിലെ 25 കുതിരകൾക്കു സ്വകാര്യസ്ഥാപനത്തിൽനിന്നു തീറ്റവാങ്ങിയതിന് സംസ്ഥാന പോലീസ് മേധാവിക്കും സിറ്റി പോലീസ് കമ്മിഷണർക്കും സർക്കാരിന്റെ താക്കീത്. തിരുവനന്തപുരം പ്ലാമൂട്ടുക്കടയിലെ സ്വകാര്യസ്ഥാപനത്തിൽനിന്നു തീറ്റവാങ്ങിയതാണ് വിവാദമായത്. സർക്കാർ അനുമതിയില്ലാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ മേലിൽ ആവർത്തിക്കരുതെന്നും മുന്നറിയിപ്പുണ്ട്. വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നു ബാധ്യത ഈടാക്കുമെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നൽകി. 2019-20 വർഷത്തേക്കു കുതിരയ്ക്കു തീറ്റവാങ്ങിയതാണ് വിവാദമായത്. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സിറ്റി പോലീസ് കമ്മിഷണർ നൽകിയ കരാർ സാധൂകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. സർക്കാരിനു കത്തുനൽകി. കരാർ സാധൂകരിച്ചുള്ള ഉത്തരവിലാണു മേലിൽ ആവർത്തിക്കരുതെന്ന മുന്നറിയിപ്പ്. സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലെ ഉന്നത മിനിസ്റ്റീരിയൽ ജീവനക്കാരന്റെ ബന്ധുവിന്റേതാണ് പ്ലാമൂട്ടുക്കടയിലെ സ്ഥാപനമെന്നും ആരോപണമുയർന്നിരുന്നു. ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ContentHighlight: 56.88 lakhs to buy horses food
from mathrubhumi.latestnews.rssfeed https://ift.tt/35hA4XN
via
IFTTT