Breaking

Sunday, April 26, 2020

കൊറോണയ്‌ക്കെതിരെ ഫലപ്രദമാകുമോ? 'പാതാളമൂലി'യെ കോവിഡ് ചികിത്സക്കുപകരിക്കുമോയെന്ന് പരീക്ഷിക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: കോവിഡ് ചികിത്സക്കായി ഔഷധ സസ്യത്തെ ഉപയോഗിക്കാനാകുമോയെന്ന് പരീക്ഷിക്കാനൊരുങ്ങി സിഎസ്ഐആർ ( കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച). പാതാള ഗരുഡക്കൊടി അഥവാ പാതാളമൂലി എന്നറിയപ്പെടുന്ന ഔഷധസസ്യത്തെ കോവിഡ് ചികിത്സക്ക് ഉപയോഗിക്കാനാകുമോെയെന്നാണ് ഇവർ പരീക്ഷിക്കാനൊരുങ്ങുന്നത്. മനുഷ്യരിൽ ഇത് പരീക്ഷിക്കാൻ സിഎസ്ഐആർ ഡ്രഗ് കൺട്രോളർ ജനറലിന്റെ അനുമതി തേടിയിരിക്കുകയാണ് സിഎസ്ഐആർ. ആന്റിവൈറൽ സവിശേഷതയുള്ളതിനാൽ ഈ ഈ ചെടിയുപയോഗിച്ച് കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ ചികിത്സിക്കാനാകുമോയെന്നാണ് സിഎസ്ഐആർ പരിശോധിക്കുന്നത്. രാജ്യത്തെ ഗോത്രവർഗവിഭാഗങ്ങൾ കാലാകാലങ്ങളായി ഈ ചെടി മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഔഷധ സ്വഭാവം ഡെങ്കുവിനെതിരെ ഉപയോഗിക്കാനാകുമോയെന്ന പരീക്ഷണം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. പാതാള മൂലി(cocculus hirsutus). Image Credit:Ashwin Baindur / CC BY-SA (https://ift.tt/1rWN0uR) ഇന്ത്യയിലാകമാനം വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യമാണ് പാതാളമൂലി. ഇതിന്റെ വേരും ഇലകളും ഔഷധമൂല്യമുള്ളവയാണ്. ഈ ചെടിയിൽ നിന്ന് വേർതിരിക്കുന്ന ഘടങ്ങൾ ഉപയോഗിച്ച് ഡെങ്കുവിനെതിരായ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം 2016 മുതൽ നടക്കുന്നുണ്ട്. പരീക്ഷണങ്ങളിൽ ഈ സസ്യത്തിലെ ഘടകങ്ങൾക്ക് ഡെങ്കുവിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആർഎൻഎ വൈറസുകൾക്കെതിരെ ഇവ ഫലപ്രദമാകുമോയെന്നാണ് ഗവേഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. ശരീരത്തിൽ കൊറോണ വൈറസും ഡെങ്കു വൈറസും കയറിക്കൂടുന്നത് വ്യത്യസ്ത മാർഗങ്ങളിൽകൂടിയാണ്. എന്നാൽ അവ ശരീരത്തിൽ വളർന്ന് പെരുകുന്നത് ഒരേരീതിയിലാണ്. അതിനാൽ കൊറോണ വൈറസിന്റെ പ്രവർത്തനത്തെയും ഇത് തടയുമെന്നാണ് കരുതുന്നത്. ഡെങ്കുവിന് പുറമെ ചിക്കുൻഗുനിയ, എൻസെഫലൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകൾക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്നാണ് ഗവേഷകർ പറയുന്നത്. അനുവാദം ലഭിച്ചാൽ ആദ്യഘട്ടമെന്ന നിലയിൽ 50 പേരിൽ ഈ ചെടിയുപയോഗിച്ച് ഉണ്ടാക്കിയ മരുന്ന് പരീക്ഷിക്കും. Content Highlights:CSIR Seeks Approval for Human Trials to Test Efficacy of Botanical Medicine Against Covid 19


from mathrubhumi.latestnews.rssfeed https://ift.tt/2xYLunf
via IFTTT