Breaking

Tuesday, April 28, 2020

സമ്പന്നരില്‍നിന്ന് ഉയര്‍ന്ന നികുതി ഈടാക്കാന്‍ നിര്‍ദേശം: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ‌ കുറ്റപത്രം

ന്യൂഡൽഹി: രാജ്യത്തെ സമ്പന്നരിൽനിന്ന് ഉയർന്ന നികുതി ഈടാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച പ്രിൻസിപ്പൽ കമ്മീഷ്ണർ റാങ്കിലുള്ള മൂന്ന് ഇന്ത്യൻ റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ ആദായനികുതി വകുപ്പ് കുറ്റപത്രം നൽകി. യുവാക്കളായ നികുതി ദായകരെ തെറ്റിദ്ധരിപ്പിച്ചതിനും അനധികൃതമായി റിപ്പോർട്ട് പുറത്തുവിട്ടതിനുമാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി. സഞ്ജയ് ബഹദൂർ, പ്രകാശ് ദൂബെ, പ്രശാന്ത് ഭൂഷൺ എന്നീ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരേയാണ് ആദായനികുതി വകുപ്പ് നടപടി. രേഖാമൂലമുള്ള മറുപടി നൽകാൻ മൂന്ന് പേർക്കും 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 50 ഐആർഎസ് ഉദ്യോഗസ്ഥർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആദായനികുതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വിവാദമായ സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കിയതിൽ ഈ മൂന്ന് ഉദ്യോഗസ്ഥർക്കും വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയതായി സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് തയ്യാറാക്കാൻ പ്രകാശ് ദുബെയും സഞ്ജയ് ബഹദൂറും ജൂനിയർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ഇവരിത് അനധികൃതമായി ഐആർഎസ് അസോസിയേഷന് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയതായി സർക്കാർ വ്യത്തങ്ങൾ പറയുന്നു. പ്രശാന്ത് ഭൂഷൺ റിപ്പോർട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വർഷങ്ങളുടെ സർവ്വീസുണ്ടായിട്ടും ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും 50ഓളം ജൂനിയർ ഉദ്യോഗസ്ഥരെ തെറ്റായ പാതയിലേക്ക് നയിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വാർഷിക വരുമാനം ഒരു കോടി രൂപയ്ക്ക് മുകളിലുള്ളവർക്ക് ആദായ നികുതി 40 ശതമാനം വർധിപ്പിക്കുക, 10 ലക്ഷത്തിനു മുകളിൽ നികുതിയടക്കേണ്ട വരുമാനം ഉള്ളവർക്ക് ഒറ്റത്തവണത്തേക്ക് നാല് ശതമാനം കോവിഡ് സെസ്, ദരിദ്രർക്ക് പ്രതിമാസം 5000 രൂപ വരെ നേരിട്ട് പണ കൈമാറ്റം, ആരോഗ്യമേഖലയിലെ എല്ലാ കോർപ്പറേറ്റുകൾക്കും സ്ഥാപനങ്ങൾക്കും മൂന്ന് വർഷത്തെ നികുതി ഒഴിവ് എന്നിങ്ങനെയുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ടാണ് ഇവർ പുറത്തുവിട്ടിരുന്നത്. content highlights:Three Senior IRS Officers Chargesheeted, Divested of Duty for Creating Panic With Tax Hike Report


from mathrubhumi.latestnews.rssfeed https://ift.tt/2y4k3Zf
via IFTTT