Breaking

Thursday, April 30, 2020

പടനയിച്ച് രാജാവ്; ഒപ്പം 5000 സന്നദ്ധഭടന്മാർ

കോട്ടയം: ഇന്ത്യയുടെ അതിർത്തിരാജ്യമായ ഭൂട്ടാനിൽ കോവിഡ് വ്യാപനത്തിനെതിരേ പടനയിക്കുന്നത് രാജാവ് ജിഗ്മി കെസാർ നാംഗേൽ വാങ്ചുക്ക്. അദ്ദേഹത്തിനൊപ്പം അണിനിരക്കുന്നത് 5000 സന്നദ്ധപ്രവർത്തകർ. ഇവർ സ്വയംസന്നദ്ധരായ സർക്കാർ ജീവനക്കാരും അധ്യാപകരുമാണെന്ന് 34 വർഷമായി ഭൂട്ടാനിൽ അധ്യാപകനായ കോട്ടയം ഉരുളികുന്നം സ്വദേശി പി.ആർ. ശ്യാംലാൽ പറഞ്ഞു. രാജ്യത്ത് ആരോഗ്യപ്രവർത്തകരുടെ എണ്ണം വളരെ കുറവായതിനാലാണിത്. ഡെസ്യൂങ് എന്നാണ് സന്നദ്ധസേന അറിയപ്പെടുന്നത്. ഭൂട്ടാനിൽ ഇതുവരെ കൊറോണ ബാധിച്ചത് ഏഴുപേർക്ക്. നാലുപേർ രോഗമുക്തരായി. ആർക്കും ജീവഹാനിയുണ്ടായില്ല. അമേരിക്കയിൽനിന്നെത്തിയ രണ്ട് വിനോദസഞ്ചാരികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പർവതമേഖലയിലെ ആശ്രമത്തിലേക്കെത്തിയ ഇവരിലൊരാൾ താഴെ മലയടിവാരത്ത് തളർന്നുവീണപ്പോൾതന്നെ ആശുപത്രിയിലേക്കുമാറ്റി രോഗം സ്ഥിരീകരിച്ചു. ആദ്യം കോവിഡ് ബാധ കണ്ടെത്തിയ ചൈനയുമായി 477 കിലോമീറ്റർ അതിർത്തിപങ്കിടുന്ന രാജ്യത്ത് ഇത്രയധികം നിയന്ത്രണം ഏർപ്പെടുത്താനായത് രാജാവിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ്. ഡോക്ടർകൂടിയായ പ്രധാനമന്ത്രി ലോട്ടേ ഷെറിങ്ങും മന്ത്രിസഭയും പിന്തുണയുമായുണ്ടെങ്കിലും ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രതിരോധത്തിന് നേതൃത്വം നൽകുന്നത് രാജാവാണ്. ഇന്ത്യയിലേതുപോലെ ലോക്ഡൗണില്ല. പക്ഷേ, അത്യാവശ്യത്തിന് മാത്രമേ ആൾക്കാർ പുറത്തിറങ്ങൂ. മലയാളികൾ ഉൾപ്പെടെ എല്ലാവരും സുരക്ഷിതരായി വീട്ടിൽതന്നെ. ഇരുനൂറിലേറെ മലയാളികൾ ഉൾപ്പെടെ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടിവിടെ. ഇതാണ് ഭൂട്ടാൻ ജനസംഖ്യ 7.5 ലക്ഷം. അരുണാചൽ, അസം, ബംഗാൾ, സിക്കിം സംസ്ഥാനങ്ങളുമായി 659 കി.മീ. അതിർത്തിയുണ്ട്. ഭൂട്ടാൻ ആർമിക്ക് പരിശീലനം നൽകുന്നത് ഇന്ത്യൻ സൈന്യം. content highlight: Bhutan King Jigme Khesar Namgyel Wangchuck fighting against the spread of CoronaVirus


from mathrubhumi.latestnews.rssfeed https://ift.tt/35faQtl
via IFTTT