Breaking

Saturday, April 25, 2020

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ത്യ നല്‍കുന്ന കരുതല്‍ പ്രശംസനീയം: അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ്

വാഷിങ്ടൺ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യ നൽകുന്ന ആദരവിനെ പ്രശംസിച്ച് മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞ ആലിസ് വെൽസ്. ഈ ഹീറോകൾ രാപകലില്ലാതെ അവരുടെ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന പദ്ധതികൾ കൂടുതൽ പ്രശംസനീയമാണ് - പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസിനെ ഉദ്ധരിച്ച് ബ്യൂറോ ഓഫ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് ട്വീറ്റ് ചെയ്തു. Pleased to see #India is taking additional steps to protect healthcare workers on the front lines combating #COVID19. These heroes are working tirelessly to protect their communities. AGW — State_SCA (@State_SCA) April 24, 2020 ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബുധനാഴ്ച കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കുകയും ഏഴ് വർഷം വരെ തടവും ലഭിക്കുന്നതായാണ് ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ച് ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ, അക്രമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് അമ്പതിനായിരം മുതൽ അഞ്ച് ലക്ഷം വരെ പിഴ ഈടാക്കാനും പുതിയ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. Content Highlights:pleased to see indias step to protect health workers says US diplomat Alice Wells


from mathrubhumi.latestnews.rssfeed https://ift.tt/3aDbamK
via IFTTT