ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 45 ദിവസം പ്രായമുള്ള ആൺകുഞ്ഞ് രോഗം പൂർണ്ണമായും ഭേദപ്പെട്ട് ആശുപത്രവിട്ടു. തെലങ്കാനയിലാണ് സംഭവം. ജനിച്ച് 20 ദിവസത്തിന് ശേഷമാണ് കുഞ്ഞിന് പരിശോധനയിൽ കോവിഡ് സ്ഥരീകരിച്ചത്. പിതാവിൽ നിന്നാണ് കുട്ടിക്ക് വൈറസ് ബാധിച്ചത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി പൂർണ്ണമായും സുഖംപ്രാപിച്ച് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങി. രാജ്യത്ത് കൊറോണസ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞായിരുന്നു ഇത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലായിരുന്നു ചികിത്സ. തെലങ്കാനയിൽ ബുധനാഴ്ച ഡിസ്ചാർജ് ചെയ്ത 35 പേരിൽ 13 ഉം കുട്ടികളായിരുന്നു. ഡിസ്ചാർജ് ചെയ്തവർ ആശുപത്രിയിലെ ഡോക്ടർമാർക്കും മെഡിക്കൽ ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു. ഡോക്ടർമാരേയും മറ്റു ആരോഗ്യപ്രവർത്തകരേയും തെലങ്കാന ആരോഗ്യ മന്ത്രി പ്രശംസിച്ചു. Content Highlights:45-Day-Old COVID-19 Positive Baby Discharged After Full Recovery
from mathrubhumi.latestnews.rssfeed https://ift.tt/2W4d0ri
via
IFTTT