Breaking

Tuesday, April 28, 2020

പത്തുലക്ഷത്തിലേറെ ടെക്കികൾക്ക് ഇനി ‘വീട്ടിൽ ജോലി’ -ക്രിസ് ഗോപാലകൃഷ്ണൻ

ന്യൂഡൽഹി: അടച്ചിടൽ അവസാനിച്ചാലും പത്തുലക്ഷത്തിലധികം ഐ.ടി. ജീവനക്കാർ വീട്ടിലിരുന്നു പണിയെടുക്കുന്നതു തുടരുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും ആക്‌സിലർ വെഞ്ചേഴ്‌സ് ചെയർമാനുമായ ക്രിസ് ഗോപാലകൃഷ്ണൻ. അടച്ചിടൽകാലം ഐ.ടി. ജീവനക്കാരെ വീട്ടിലിരുന്നു ജോലിചെയ്യാൻ പാകപ്പെടുത്തിയെന്നും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മുൻ പ്രസിഡന്റായിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ടി.മേഖലയിൽ ജോലിനഷ്ടത്തിനുള്ള സാധ്യത കാണുന്നില്ല. പക്ഷേ, പുതിയ നിയമനങ്ങൾ മന്ദഗതിയിലാകും. ഈവർഷം പഠിച്ചിറങ്ങുന്നവരെയാണ് ഇത് സാരമായി ബാധിക്കാൻപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഐ.ടി.മേഖലയിലെ 90-95 ശതമാനം പേരും വീട്ടിൽനിന്നുമാറി ജോലിചെയ്യുന്നവരാണെന്നാണു മനസ്സിലാക്കുന്നത്. അവർ പെട്ടെന്നുതന്നെ പുതിയ സാഹചര്യത്തോട് ഇണങ്ങിച്ചേർന്നു. ഇന്ത്യയിലെ പല സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഇപ്പോൾ സ്ഥിരമായ ഓഫീസ് സ്ഥലം എന്ന ആശയത്തിൽനിന്നു മാറിചിന്തിച്ചുതുടങ്ങി. വാടകപോലുള്ള ചെലവുകൾ കുറയ്ക്കാമെന്നും ചിലർ ചിന്തിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽനിന്നു മനസ്സിലാകുന്നത് ഐ.ടി.മേഖലയിലെ ഏതാണ്ട് 20-30 ശതമാനം ജീവനക്കാർ വീട്ടിലിരുന്നു ജോലിചെയ്യുന്നതു തുടരുമെന്നാണ്. അതായത് ഏതാണ്ട് 12 ലക്ഷം ജീവനക്കാർ -അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2xidimi
via IFTTT