Breaking

Tuesday, April 28, 2020

ലോക്ക്ഡൗണില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ ബോട്ടില്‍ യാത്രചെയ്തത് 1,100 കി മീ

ഭുവനേശ്വർ: തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 25 മത്സ്യത്തൊഴിലാളികൾ കടൽമാർഗം ഒഡീഷയിലെത്തി. ലോക്ക് ഡൗണിനെ തുടർന്നാണ് സ്വന്തം നാട്ടിലെത്താൻ ഇവർ ബോട്ടുമാർഗം തിരഞ്ഞെടുത്തത്. 1,100 കിലോമീറ്ററോളം ഇവർ കടലിലൂടെ യാത്ര ചെയ്തു. ഒഡീഷയിലെ ഗഞ്ജം തീരത്ത് എത്തിച്ചേർന്നയുടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തഹസിൽദാർ ഹരപ്രസാദ് ഭോയി അറിയിച്ചു. ഇവർക്ക് ഭക്ഷണം നൽകുകയും പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തതായി തഹസിൽദാർ കൂട്ടിച്ചേർത്തു. ഏപ്രിൽ 24 നാണ് ഇവർ ചെന്നൈയിൽ നിന്ന് യാത്ര ആരംഭിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള 14 തൊഴിലാളികൾ ഉൾപ്പെടെ 39 പേർ ബോട്ടിലുണ്ടായിരുന്നു. ചൊന്നൈയിൽ നിന്ന് വാടകയ്ക്കാണ് ഇവർ ബോട്ട് ലഭ്യമാക്കിയത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തൊഴിലാളികൾ ദാങ്കുരു തീരത്തിറങ്ങിയതായി തഹസിൽദാർ അറിയിച്ചു. ഏപ്രിൽ 20 ന് 27 മത്സ്യത്തൊഴിലാളികൾ ആന്ധ്രാപ്രദേശിന് സമീപം ഇച്ഛാപൂർണ തീരത്തെത്തിയിരുന്നു. ശനിയാഴ്ച മറ്റ് 38 തൊഴിലാളികൾ പതി സോനേപൂർ തീരത്തും എത്തി. കടൽമാർഗം മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ എല്ലാവർക്കും സമ്പർക്കവിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. തീരപ്രദേശങ്ങളിൽ കടുത്ത ജാഗ്രത പുലർത്താനുള്ള നിർദേശം പോലീസിന് നൽകിയതായി ഗതാഗതമന്ത്രി പദ്മനാഭ ബെഹറ അറിയിച്ചു. Content Highlights: Fishermen Travel 1,100 Km From Chennai On Boat To Reach Home In Odisha


from mathrubhumi.latestnews.rssfeed https://ift.tt/2VLkKQl
via IFTTT