ഇസ്താംബുൾ: ലോക്ക്ഡൗണിനെ തുടർന്ന് കപ്പലുകളുകളുടേയും മത്സ്യബന്ധനനൗകകളുടേയും ഗതാഗതം കുറഞ്ഞതോടെ സമുദദ്രോപരിതലത്തിൽ സങ്കോചമില്ലാതെ വിഹരിക്കുന്ന ഡോൾഫിനുകളാണ് ഇപ്പോൾ തുർക്കിയെ ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചിരിക്കുന്നത്. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലെ ബോസ്ഫോറസ് കടലിടുക്കിലെ ശുദ്ധജലമേഖലയിലാണ് ഡോൾഫിനുകൾ കൂട്ടത്തോടെ പ്രത്യക്ഷപ്പെട്ടത്. സാധാരണയായി തിരക്കേറിയ സമുദ്രഭാഗമാണ് ബോസ്ഫോറസ്. മെഡിറ്ററേനിയനെ കരിങ്കടലുമായി ഇസ്താംബുൾ വഴി ബന്ധിപ്പിക്കുന്ന ഭാഗമാണിത്. ലോക്ക്ഡൗണിനെ തുടർന്ന് തിരക്ക് കുറഞ്ഞതോടെ ഡോൾഫിനുകളുൾപ്പെടെയുള്ള സമുദ്രജീവികളുംപക്ഷികളും മനുഷ്യസാന്നിധ്യം പൊതുവിടങ്ങളിൽ കുറഞ്ഞതോടെ സ്വാതന്ത്ര്യത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. സമുദ്രമലിനീകരണം കുറഞ്ഞതാണ് ഡോൾഫിനുകളെ കൂടുതലായി കാണാനിട നൽകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുമ്പും ഡോൾഫിനുകളെ കാണാറുണ്ടെങ്കിലും ഇപ്പോൾ കരയുടെ സമീപത്തായി ഇവയെ കൂടുതലായി കാണുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇസ്താബുളിൽ മത്സ്യത്തൊഴിലാളികൾ കൂടുതലായതു കൊണ്ടുതന്നെ സമുദ്രസമീപപ്രദേശങ്ങൾ തിരക്കേറിയവയാണ്. ഇപ്പോൾ തിരക്ക് കുറഞ്ഞതിനാലാവണം സമുദ്രജീവികൾ കരയ്ക്കരികിലേക്കെത്തുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. കൊറോണവൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി തുർക്കിയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ ഞായറാഴ്ച അർധരാത്രിയോടെ അവസാനിക്കും. തലസ്ഥാനനഗരമായ ഇസ്താംബുളിൽ വ്യാഴാഴ്ചയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. 2,700 ഓളം പേരാണ് കോവിഡ്-19 കാരണം രാജ്യത്ത് മരിച്ചത്. Content Highlights: Dolphins Swim Close To Turkey Shore Amid Lockdown
from mathrubhumi.latestnews.rssfeed https://ift.tt/2Y7KZSt
via
IFTTT