Breaking

Sunday, April 26, 2020

സലൂണില്‍ മുടിമുറിക്കാനെത്തിയ ആറ് പേര്‍ക്ക് കോവിഡ്, ബാര്‍ബറുടെ ഫലം നെഗറ്റീവ്‌

ഭോപ്പാൽ: മധ്യപ്രദേശിൽ മുടിവെട്ടാനും താടിവടിക്കാനുമായി ഓരോ സലൂൺ സന്ദർശിച്ചആറ് പേർക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ബാർഗാവ് ഗ്രാമത്തിലാണ് സംഭവം. ബാർബർ ആറ് പേരുടെ മുടി മുറിക്കുമ്പോഴും ഒരേ തുണിയാണ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് ഗ്രാമം അടച്ചു. ഇന്ദോറിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഗ്രാമത്തിൽ നിന്നുള്ള ഒരാൾ അടുത്തിടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഏപ്രിൽ 5 ന് ഇയാൾ മുടി മുറിക്കാനായി സലൂണിൽ പോയി. ഇയാൾക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതേ ദിവസം സലൂണിലെത്തിയ 12 പുരുഷന്മാരുടെ സാമ്പിളുകൾ അധികൃതർ പരിശോധനയ്ക്കായി അയച്ചു. ഇവരിൽ ബാർഗാവ് ഗ്രാമത്തിൽ നിന്നുള്ള ആറ് പേരുടെ ഫലം പോസിറ്റീവായി. എന്നാൽ ബാർബർക്ക് രോഗം ബാധിച്ചിട്ടില്ല. അയാളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഖാർഗോൺ ജില്ലയിൽ ഇതുവരെ 60 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് കൊറോണ മരണങ്ങളും ജില്ലയിൽ സംഭവിച്ചു. Content Highlights: 6 Went To Salon For Haircut In Madhya Pradesh Village, Test COVID-19 +ve


from mathrubhumi.latestnews.rssfeed https://ift.tt/2xRo3we
via IFTTT