തിരുവനന്തപുരം: അടച്ചിടലിനുശേഷം അന്തസ്സംസ്ഥാന യാത്രകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കും. കോവിഡ് ബാധയില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമാകും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് നോർക്കയുടെ സഹായം തേടി. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ് ഏകോപന ചുമതല. ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ ശുപാർശകളും ഇതിനായി പരിഗണിക്കുന്നുണ്ട്. ചെക്പോസ്റ്റുകളിൽ യാത്രക്കാരുടെ വിവരശേഖരണത്തിനും പരിശോധനയ്ക്കും സംവിധാനമൊരുക്കും. മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള ചെക്പോസ്റ്റുകളിലൂടെ മാത്രം യാത്ര അനുവദിക്കുന്നതും പരിഗണനയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ സംവിധാനമൊരുക്കും. ഇതിന് കെ.എസ്.ആർ.ടി.സി. ബസുകൾ അയയ്ക്കുന്നത് പരിഗണനയിലുണ്ട്. എ.സി. ബസുകൾ തത്കാലം ഉപയോഗിക്കാനിടയില്ല. അന്തസ്സംസ്ഥാന സ്വകാര്യബസുകൾ യാത്ര ഉടൻ ആരംഭിക്കാനിടയില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കും. Content Highlights:online registration for inter state journeys after lockdown
from mathrubhumi.latestnews.rssfeed https://ift.tt/2SexVHg
via
IFTTT