Breaking

Monday, April 27, 2020

കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ

ലണ്ടൻ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയ.ഉത്തരകൊറിയയുടെ സുപ്രധാന വാർഷികത്തിൽ കിം പങ്കെടുക്കാത്തതിനെ തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് തള്ളി. ഞങ്ങളുടെ സർക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും മൂൺ ചെങ് ഇൻ സിഎൻഎന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏപ്രിൽ 15ന് മുത്തച്ഛന്റെ ജന്മവാർഷിക ദിനാഘോഷത്തിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് കിം ജോങ് ഉൻ മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങൾക്കിടയിൽ ചർച്ചയായത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷ്ം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കിമ്മിന്റെ സ്ഥിതി സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഉത്തര കൊറിയയിൽനിന്ന് പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കിയിരുന്നു. Content Highlights: North Koreas Kim Jong Un "Alive And Well": South Korea


from mathrubhumi.latestnews.rssfeed https://ift.tt/3eWk2aa
via IFTTT