Breaking

Monday, April 20, 2020

സ്പ്രിംക്ലര്‍ വിവാദം: സിപിഎം കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സ്പ്രിംക്ലർ ഡാറ്റാ വിവാദത്തിൽ റിപ്പോർട്ട് തേടി സിപിഎം കേന്ദ്ര നേതൃത്വം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും കേരള ഘടകത്തിന്റെ നിലപാടും അറിയിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടിയുടെ അടിസ്ഥാനപരമായ നിലപാടിൽ നിന്നും വ്യത്യസ്തമായൊരു നിലപാട് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തിലെ സർക്കാർ സ്വീകരിച്ചു എന്നൊരു ആരോപണം ഉയരുന്നുണ്ട്. കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം അന്താരാഷ്ട്രതലത്തിൽ പോലും പ്രശംസ നേടിയ സാഹചര്യത്തിലാണ് വിവാദം ഉയരുന്നത്. ഇതിനെ കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വം നൽകുന്ന വിശദീകരണം അവൈലബിൾ പോളീറ്റ് ബ്യൂറോ യോഗം ചർച്ചചെയ്യും Content Highlight: CPM Central Committee seeking report on sprinkler controversy


from mathrubhumi.latestnews.rssfeed https://ift.tt/2xHZfqg
via IFTTT