Breaking

Monday, April 20, 2020

സമ്പര്‍ക്ക വിലക്ക് ലംഘിച്ചു,പോലീസ് ബൈക്ക് പിടിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

രാജാക്കാട്: പോലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടർന്ന് നടുറോഡിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് ആത്മഹത്യയ്ക്ക് മരിച്ചത്. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടർന്നാണ് പോലീസ് ബൈക്ക് പിടിച്ചെടുത്തത്. 75 ശതമാനം പൊള്ളലേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ച് ബൈക്കിൽ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പോലീസ് പിടികൂടുകയും ബൈക്ക് സമീപത്തെ ഒരു കടയുടെ സമീപം വാങ്ങിവെയ്ക്കുകയും ചെയ്തു. അല്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുമ്പിലെത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തീയണച്ചു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലാക്കി. സമ്പർക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുൻപ് പലതവണ പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlight: Police bike seized;young man has died after attempting suicide


from mathrubhumi.latestnews.rssfeed https://ift.tt/3boveue
via IFTTT