Breaking

Friday, May 1, 2020

ഹരിയാണയില്‍ ബസ് ചാര്‍ജ് കൂട്ടി; പെട്രോള്‍, ഡീസല്‍ വാറ്റ് പുനഃസ്ഥാപിക്കും

ചണ്ഡിഗഡ്: ഡീസൽ, പെട്രോൾ വിലകളിലെ വാറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനും ബസ് ചാർജ് വർധിപ്പിക്കാനും ഹരിയാണ സർക്കാർ തീരുമാനിച്ചു. ബസ് ചാർജ് കിലോമീറ്ററിന് 15 പൈസ വർധിപ്പിക്കാനാണ് തീരുമാനിച്ചത്. ബസ്സുകളുടെ പ്രവർത്തന നഷ്ടം ഭാഗികമായെങ്കിലും പരിഹരിക്കാൻ ഓഡിനറി, ഡീലക്സ്, സൂപ്പർ ഡീലക്സ് ബസുകളിലെ നിരക്ക് കിലോമീറ്ററിന് 85 പൈസ എന്നുള്ളത് 1 രൂപയായി ഉയർത്തുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ബസുകളുടെ പ്രവർത്തന ചിലവ് 2016 ജൂണിൽ ഒരു കിലോമീറ്ററിന് 37.48 രൂപയായിരുന്നുവെന്നും ഇത് 2019 ഡിസംബറിൽ 52.23 രൂപയായി ഉയർന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. 2010-11ൽ നടത്തിയ 25 ശതമാനം വർധനയ്ക്കും 2012-13ൽ 20 ശതമാനം വർധനയും കണക്കിലെടുക്കുമ്പോൾ എത്രയോ കുറവാണ് ഇപ്പോഴത്തെ ബസ് ചാർജ് വർധനയെന്നും പ്രസ്താവനയിൽ പറയുന്നു. ഡീസൽ, പെട്രോൾ വിലകളിലെ വാറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനും മന്ത്രിസഭ അനുമതി നൽകി. പെട്രോളിന് ഒരു രൂപയും ഡീസലിന് 1.1 രൂപയുമാണ് നികുതി നിരക്ക് കൂട്ടിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽചെലവുചുരുക്കലിന്റെ ഭാഗമായി പൊതുഗതാഗതത്തിനുള്ള ബസ്സുകളും അടിയന്തിര ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഒഴികെ കാറുകളും ജീപ്പുകളും ഉൾപ്പെടെ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. പഴങ്ങളും പച്ചക്കറികളും മാർക്കറ്റിൽ വിൽക്കുന്നതിന് ഒരു ശതമാനം മാർക്കറ്റ് ഫീസും ഹരിയാന ഗ്രാമവികസന ഫണ്ട് സെസും ചുമത്താനും തീരുമാനിച്ചു. പ്രതിസന്ധി ഘട്ടത്തിൽ മറ്റ് സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ കൈയിൽ പണം എത്തിക്കുകയാണെന്നും എന്നാൽ ബിജെപി-ജെജെപി സർക്കാർ നേരെ മറിച്ചാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. Content Highlights: Haryana government decides to hike bus fare, VAT on diesel, petrol prices


from mathrubhumi.latestnews.rssfeed https://ift.tt/2Wgq3WY
via IFTTT