Breaking

Tuesday, February 26, 2019

IPF ടീച്ചേർസ് കോൺക്ലേവ് മാർച്ച് 3 നു

കോഴിക്കോട്: IPF ടീച്ചേർസ് കോൺക്ലേവ് മാർച്ച് 03 ഞായറാഴ്ച രാവിലെ 9.00 മണി മുതൽ കാരന്തൂർ മർകസിൽ നടക്കും. സമകാലിക അധ്യാപന അധ്യയന രംഗത്തെ പുതു പ്രവണതകളും വെല്ലുവിളികളും സമ്മേളനം പഠന വിധേയമാക്കും. കാര്യക്ഷമതയുള്ള മനുഷ്യ വിഭവ ശേഷി രൂപപ്പെടുത്തുന്നതിലും രാഷ്ട്ര നിർമാണത്തിലും അദ്ധ്യാപകർക്ക് നിർവഹിക്കാനുള്ള പങ്കും കോൺക്ലേവ് ചർച്ച ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗവൺമെന്റ് / എയ്ഡഡ് ഹയർ സെക്കൻഡറി, ഹൈ സ്കൂൾ അധ്യാപകർക്കാണ് കോൺക്ലേവിൽ പങ്കെടുക്കാൻ അവസരം. വിദ്യാഭ്യാസ, പരിശീലന മേഖലയിലെ പ്രഗൽഭർ സെഷനുകൾക്ക് നേതൃത്വം നൽകും

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

 



from Islamic Media Mission I https://ift.tt/2H265sY
via IFTTT