Breaking

Sunday, February 24, 2019

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് തുടക്കം; ചരിത്രദിനമെന്ന് നരേന്ദ്രമോദി

ഗോരഖ്പുർ: രാജ്യത്തെ കർഷകർ കാത്തിരുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി പദ്ധതിക്ക് തുടക്കം. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി പദ്ധതി രാജ്യത്തെ കഠിനാധ്വാനികളായ കോടിക്കണക്കിന് കർഷകരുടെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പദ്ധതിക്ക് തുടക്കംകുറിച്ച ദിവസത്തെ ചരിത്രദിനമെന്ന് വിശേഷിപ്പിച്ച അദ്ദേഹം കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ എൻ.ഡി.എ. സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള തെളിവാണ് ഈ പദ്ധതിയെന്നും അവകാശപ്പെട്ടു. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പുരിൽ നടന്ന ചടങ്ങിൽ കർഷകരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റൽ മാർഗത്തിലൂടെ പണം നിക്ഷേപിച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി രാധാമോഹൻ സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ 12 കോടിയിലേറെ വരുന്ന കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ സഹായം നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി. ആകെ 75000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ഒരു കോടിയോളം കർഷകർക്ക് ഞായറാഴ്ച തന്നെ ആദ്യഗഢു ബാങ്ക് അക്കൗണ്ടിലൂടെ നൽകും. രണ്ട് ഹെക്ടറിൽ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങൾക്കും പദ്ധതിയിൽ അംഗമാകാം. Content Highlights:pm modi launches prdhanmantri kissan samman nidhi scheme


from mathrubhumi.latestnews.rssfeed https://ift.tt/2SWEvVa
via IFTTT