Breaking

Tuesday, February 12, 2019

എതിരാളികളെ ബഹുദൂരം പിന്നിലാക്കി പെണ്‍പട; സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്

നഡിയാദ്: 64-ാമത് ദേശീയ സീനിയർ സ്കൂൾ പെൺകുട്ടികളുടെ മീറ്റിൽ കേരളത്തിന് കിരീടം. 104 പോയന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്റെ കിരീട നേട്ടം. രണ്ടാമതെത്തിയ തമിഴ്നാടിന് 54 പോയന്റ് മാത്രമാണുള്ളത്. 41 പോയന്റോടെ ഡൽഹി മൂന്നാമത്തെി. മീറ്റിന്റെ അവസാന ദിനമായ ഇന്ന് രണ്ടു സ്വർണവും മൂന്നു വെള്ളിയും കേരളം സ്വന്തമാക്കി. ഇതോടെ കേരളത്തിന് ആകെ ആറു സ്വർണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമായി. അവസാന ദിനത്തിൽ ട്രിപ്പിൾ ജമ്പിൽ സാന്ദ്ര ബാബുവാണ് കേരളത്തിനായി സ്വർണം നേടിയത്. ഇതേ ഇനത്തിൽ കേരളത്തിന്റെ തന്നെ മെറിൻ ബിജു വെള്ളി മെഡൽ കരസ്ഥമാക്കി. പിന്നാലെ 4x400 മീറ്റർ റിലേയിൽ ജി. രേഷ്മ, തെരേസ മാത്യു, സൂര്യ മോൾ, റിയമോൾ ജോയ് എന്നിവരടങ്ങിയ ടീം ഒന്നാമതെത്തി. 200 മീറ്ററിൽ കേരളത്തിന്റെ സ്വർണ പ്രതീക്ഷയായിരുന്ന ആൻസി സോജന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 400 മീറ്റർ ഹർഡിൽസിൽ ഡെൽന ഫിലിപ്പ് വെള്ളി സ്വന്തമാക്കി. നേരത്തെ മീറ്റിന്റെ രണ്ടാം ദിനത്തിലും കേരളത്തിന്റെ ആധിപത്യം തന്നെയായിരുന്നു. നഡിയാദിലെ സി.എ.ജി. സ്പോർട്സ് കോംപ്ലക്സിൽ തിങ്കളാഴ്ച നടന്ന ഏഴ് ഫൈനലുകളിൽ മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായാണ് കേരളത്തിന്റെ പെൺപട തിളങ്ങിയത്. Content Highlights: national senior school athletics meet kerala are champions


from mathrubhumi.latestnews.rssfeed http://bit.ly/2RW7KSA
via IFTTT