Breaking

Monday, February 25, 2019

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു, സൈന്യം പ്രദേശം വളഞ്ഞു

ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന്റെ ഭീതി ഒഴിയാത്ത കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഓഫീസര്‍ കൊല്ലപ്പെട്ടത്.  മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെയും സൈന്യം വധിച്ചു. ഡിഎസ്പി അമന്‍ താക്കൂര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരവാദികളും സൈനികരും തമ്മില്‍ ഏറെ നേരം വെടിവയ്പ്പുണ്ടായി എന്നാണ് വിവരം.

from Oneindia.in - thatsMalayalam News https://ift.tt/2SVftG1
via IFTTT