ഡൽഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാർച്ച് ഒന്നിന് അനിശ്ചിതകാല നിരഹാര സമരം തുടങ്ങും. അധികാരത്തിൽ എത്തിയാൽ ഡൽഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന മോദിയുടെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ചു കൊണ്ടാണ് കെജ്രിവാള്‍ നിരാഹാര സമരം തുടങ്ങുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് കെജ്രിവാള്‍ വീണ്ടും പൂര്‍ണ സംസ്ഥാന പദവി വിഷയം ഉയർത്തിക്കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്.
പലവട്ടം കേന്ദ്രത്തിനെതിരെ പ്രത്യക്ഷ സമരത്തിന് അയുധമാക്കിയ പൂര്‍ണ സംസ്ഥാന പദവി വിഷയമാണ് ആം അദ്മി പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായി ഉയര്‍ത്തി കൊണ്ടു വരുന്നത്. സമരത്തിലൂടെ ഡൽഹിയിൽ മോദിയെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുക. സഖ്യത്തിന് ശ്രമിച്ചിട്ടും വഴങ്ങാത്ത കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുക. ഇതാണ് കെജ്രിവാളിന്‍റെ ലക്ഷ്യം.
ഏഴു സീറ്റും പാര്‍ട്ടി നേടിയാൽ രണ്ടു വര്‍ഷത്തിനുള്ളിൽ ഡൽഹിക്ക് പൂര്‍ണ സംസ്ഥാന പദവി . ഇതാണ് കെജ്രിവാളിന്‍റെ വാഗ്ദാനം. കഴിഞ്ഞ തവണ ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റും ബി.ജെ.പിയാണ് ജയിച്ചത്. ഡൽഹിയുടെ പൂർണമായ വികസനത്തിന് സർക്കാരിന് പൂർണമായി ഇടപെടാനും വികസനം പൂർണമാക്കാനും പൂർണ സംസ്ഥാന പദവി ആവശ്യമാണെന്ന് കെജ്രിവാൾ പറയുന്നു. നിലവിൽ വിവിധ ജനക്ഷേമ പദ്ധതികൾ ആം ആദ്‌മി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2SiJSJf
via IFTTT