Breaking

Sunday, February 24, 2019

ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണത്തിന്​  കുടുംബം ഹർജി നൽകും

കാ​സ​ർ​ഗോഡ്​: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അന്വേഷണം ഏ​ഴു പ്ര​തി​ക​ളി​ൽ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പൊ​ലീ​സ്​ നീ​ക്ക​ത്തി​നെ​തി​രെ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ  കു​ടും​ബ​വും കോ​ൺ​ഗ്ര​സും രം​ഗ​ത്ത്. കൊ​ല്ല​പ്പെ​ട്ട ശ​ര​ത്​ ലാ​ലി​ന്റെ പി​താ​വ്​ സ​ത്യ​നാ​രാ​യ​ണ​നും കൃ​പേ​ഷി​ന്റെ പി​താ​വ്​ കൃ​ഷ്​​ണ​നും സി.​ബി.ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കും. 

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ക​ഴി​യു​ന്ന​തോ​ടെ ഹ​ർ​ജി ന​ൽ​കാ​നാ​ണ്​ നീ​ക്കം. പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ സി.​കെ. ശ്രീ​ധ​ര​ൻ, മു​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​ൻ​സ്​ ടി. ​ആ​സ​ഫ​ലി എ​ന്നി​വ​രെ​ ഹ​ർജി​യു​ടെ നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

‘പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ല. മ​ക​ൻ ന​ഷ്​​ട​പ്പെ​ട്ട എ​​ന്റെ വീ​ട്ടി​ൽ വ​രാ​തെ കൊ​ല​യാ​ളി​യു​ടെ കു​ടും​ബ​ത്തെ സ​മാ​ധാ​നി​പ്പി​ക്കാ​നാ​ണ്​ പൊ​ലീ​സി​നെ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി പോ​യ​ത്. അ​തി​നാ​ൽ സി.​ബി.ഐ അ​ന്വേ​ഷ​ണ​ത്തി​ന്​ ഹർ​ജി ന​ൽ​കും. കോൺഗ്രസ് കൂ​ടെ​യു​ണ്ടാ​കും’ -കൃ​പേ​ഷിന്റെ  പി​താ​വ്​ കൃ​ഷ്​​ണ​ൻ  പ​റ​ഞ്ഞു.  



from Anweshanam | The Latest News From India https://ift.tt/2Xky9h2
via IFTTT