Breaking

Sunday, February 10, 2019

തൃണമൂലുമായുള്ള ബന്ധം ദുരന്തമാവുമെന്ന്​​​ രാഹുൽ ഗാന്ധി അംഗീകരിച്ചതായി ബംഗാൾ പി.സി.സി അധ്യക്ഷൻ സോമൻ മിത്ര

ന്യൂഡൽഹി: പശ്​ചിമബംഗാളിൽ ​തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യം ദുരന്തമാവുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ചതായി പി.സി.സി അധ്യക്ഷൻ സോമൻ മിത്ര. ജനാധിപത്യ മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാൻ രാഹുൽ അനുമതി നൽകിയതായും അദ്ദേഹം വ്യക്​തമാക്കി. 

വൈകാതെ തന്നെ തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുമെന്നും മിത്ര പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുമായി കോൺഗ്രസ്​ ചർച്ച നടത്തും. ഇടതുപാർട്ടികളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. 

അതേസമയം, കോൺഗ്രസും-സി.പി.എമ്മും തമ്മിൽ സഖ്യമുണ്ടാക്കില്ലെന്നാണ്​ സൂചന. പരസ്​പര ധാരണയോടെ ഇരു പാർട്ടികളും തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നാണ്​ റിപ്പോർട്ട്​. 



from Anweshanam | The Latest News From India http://bit.ly/2I5qYpn
via IFTTT