Breaking

Wednesday, February 13, 2019

അയ്യപ്പനിന്ദ ലിബി  സെബാസ്റ്റ്യൻ കുടുങ്ങും

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തി പരാജയപ്പെട്ട വനിത ആക്ടിവിസറ്റ് ലിബി സെബാസ്റ്റ്യനും ഉടന്‍ അറസ്റ്റിലായേക്കും. ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്ന പാരതിയാണ് ലിബി സെബാസ്റ്റ്യന് കുരുക്കാവുന്നത്. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം നല്കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി.
തെളിവുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം അനിവാര്യമാണ്. ഇതിനായി ലിബിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യെണ്ടത് കേസ് അന്വേഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിനെ ദോഷകരമായി ബാധിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കുവാനുള്ള സാധ്യതകളും തള്ളിക്കളയുവാന്‍ സാധിക്കുകയില്ലെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.

ഇതിനിടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ലിബി ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി സെന്‍ട്രല്‍ പൊലീസാണ് ലിനിക്കെതിരെ കേസ് ചുമത്തിയത്.

2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18 നുമാണ് ലിനി ഫേസ്ബുക്കില്‍ പാരാതിക്കിടയായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.
അവിശ്വാസിയും, ആക്ടിവിസ്റ്റുമാണന്ന് പ്രഖ്യാപിച്ചു കൊണ്ട് അയ്യപ്പഭക്തരുടെ ആചാര അനുഷ്ഠാന വിശ്വാസങ്ങളെ ബോധപൂര്‍വ്വം ഹനിക്കുക, മതനിന്ദ, ഹിന്ദു മതവികാരം വൃണപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടും, കരുതലോടും കൂടി ശബരിമലയില്‍ ആദ്യമായി ആചാരലംഘനത്തിനെത്തിയ യുവതിയാണ് ചേര്‍ത്തല സ്വദേശിനി ലിബി. ലിബി സെബാസ്റ്റ്യന്‍, ചേര്‍ത്തലയിലെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ രഞ്ചിത്ത് സിനിക് ശിവന്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.ഇതേതുടര്‍ന്ന് പരാതിക്കാരനായ പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിങ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിജെഎം കോടതി വിശദീകരണം തേടിയത്.



from Anweshanam | The Latest News From India http://bit.ly/2BxqP8v
via IFTTT