ഓറഞ്ച് എല്ലാര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഓറഞ്ചിന്റെ കുരുവോ അത് നാം കളയുന്നു. വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ഓറഞ്ച് സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. പക്ഷെ നാം ഓറഞ്ചിന്റെ തൊലിയും കുരുവുമൊക്കെ കളയുകയാണ് പതിവ്. എന്നാല്‍ ഇനി അങ്ങനെ ചെയ്യല്ലേ... കാരണം ഓറഞ്ചിന്റെ കുരുവിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. എന്തൊക്കെയാണെന്നറിയണ്ടേ?
ഓറഞ്ചിന്റെ കുരുവില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ ഡയറ്റിനെ സഹായിക്കുന്നതാണ്. മാത്രമല്ല വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ചിന്റെ കുരു. അതുകൊണ്ട് തന്നെ ഇത് ശരീരത്തിന്റെ മെറ്റാബോളിസത്തെ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ശരീരത്തിനെ കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഓറഞ്ചിന്റെ കുരു കഴിക്കുന്നത് ശരീരത്തിന്് നല്ലതല്ല എന്ന അഭിപ്രായക്കാരും ഉണ്ട്.
from Anweshanam | The Latest News From Health https://ift.tt/2XpQLMy
via IFTTT