Breaking

Sunday, February 24, 2019

എയർ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ട് പോകും, ഭീതിയിലാഴ്ത്തി ഭീഷണി സന്ദേശം!!

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം എയര്‍ ഇന്ത്യയുടെ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി. എയര്‍ ഇന്ത്യയുടെ മുംബൈ കണ്‍ട്രോള്‍ സെന്ററിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഫെബ്രുവരി 23ന് വിമാനം ഹൈജാക്ക് ചെയ്യും എന്നാണ് സന്ദേശം. ഇതേത്തുടര്‍ന്ന് എല്ലാ വിമാന ജീവനക്കാര്‍ക്കും സിഐഎസ്എഫിനും വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ നിര്‍ദേശം നല്‍കി.

from Oneindia.in - thatsMalayalam News https://ift.tt/2IwPnnZ
via IFTTT