Breaking

Monday, February 11, 2019

ഞാനും എന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെ എന്തിനാണു മഹാസഖ്യം;നരേന്ദ്ര മോദി 

തിരുപ്പൂര്‍: ഞാനും എന്റെ ഭരണവും മോശമാണെങ്കില്‍ പിന്നെ എന്തിനാണു തനിക്കെതിരെ മഹാസഖ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നോടുള്ള എതിര്‍പ്പു മാത്രമാണിത്. എന്തിനാണു തന്റെ നേരെ മാത്രം അവര്‍ തോക്കു ചൂണ്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുപ്പൂരില്‍ ബിജെപിയുടെ മഹാറാലിയില്‍ പ്രസംഗിക്കുവേ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രൂപീകരിച്ച മുന്നണിയുടെ അജന്‍ഡയും പരിപാടിയും എന്താണ്? ഇതു പണക്കാരുടെ കൂട്ടുകെട്ടാണ്. കുടുംബാധിപത്യമാണ് ഇവരുടെ ലക്ഷ്യം. ഏതു ചോദ്യത്തിനും ഉള്ള ഉത്തരം മോദി എന്നു മാത്രമാണ്. കുറച്ചു നേതാക്കള്‍ ടെലിവിഷനില്‍ നിറഞ്ഞേക്കാം. പക്ഷേ, ജനങ്ങളുടെ മനസ്സില്‍ നിങ്ങളുണ്ടാകില്ലെന്നും തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു.

അടിസ്ഥാനവിഭാഗക്കാരെക്കുറിച്ച് എതിരാളികള്‍ക്കു ചിന്തയില്ല. കര്‍ഷകരെല്ലാം എന്നും ദരിദ്രരായി കഴിയണമെന്നാണ് അവരുടെ താത്പര്യം. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ പേരെടുത്തു പറയാതെ ' റീ കൗണ്ടിങ് മിനിസ്റ്റര്‍ ' എന്നു വിളിച്ച് മോദി കളിയാക്കി. എല്ലാ കാര്യങ്ങളും തനിക്ക് അറിയാമെന്നാണ് അദ്ദേഹത്തിന്റെ ഭാവം. ഫാമിലി പാക്ക് ഐസ് ക്രീം, മൊബൈല്‍ റീ ചാര്‍ജ് എന്നു വിളിക്കുന്നതുപോലെ കേസുകളില്‍ നിന്നു ഫാമിലി പാക്ക് ജാമ്യമെടുക്കാന്‍ ചിലര്‍ ഓടിനടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടികവിഭാഗ ഉദ്യോഗസംവരണ വിഷയത്തില്‍ മുന്‍പ് ഡിഎംകെ പിന്തുണയുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച ദോഷകരമായ നിലപാട് പിന്നീടു വന്ന വാജ്പേയ് സര്‍ക്കാരാണു തിരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബിജെപി തമിഴ്നാട് സംസ്ഥാന സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി വാനദി ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.


 



from Anweshanam | The Latest News From India http://bit.ly/2GlC87t
via IFTTT