Breaking

Sunday, February 24, 2019

ബെംഗളൂരുവിൽ ‘കറാച്ചി’ ബേക്കറിക്കെതിരേ പ്രതിഷേധം; എതിർപ്പിനെത്തുടർന്ന് പേര് നീക്കി

ബെംഗളൂരു: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ കറാച്ചി എന്ന പേരിലുള്ള ബേക്കറിക്കുനേരെ പ്രതിഷേധം. ഒരുവിഭാഗം ആളുകൾ കൂട്ടത്തോടെ ബേക്കറിക്കുമുമ്പിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് കറാച്ചി എന്നെഴുതിയ ബോർഡ് ജീവനക്കാർ നീക്കി. ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലെ ബേക്കറിയിൽ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഇരുപതോളം പേർ ബേക്കറിക്കു മുമ്പിലെത്തി പ്രതിഷേധിച്ചെങ്കിലും അക്രമത്തിന് മുതിരുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ല. അരമണിക്കൂറോളം ബേക്കറിക്കുമുമ്പിൽ പ്രതിഷേധിക്കുകയും പേരുമാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്ന് ബേക്കറി ഉടമ പറഞ്ഞു. ബേക്കറി നടത്തുന്നത് പാകിസ്താൻകാരാണെന്ന് കരുതിയാണ് പ്രതിഷേധക്കാരെത്തിയത്. എന്നാൽ, കഴിഞ്ഞ 53 വർഷമായി ഈ പേരിലാണ് ബേക്കറി നടത്തുന്നതെന്ന് ഉടമ പറഞ്ഞു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ കെട്ടിടത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചെന്ന് ബേക്കറി മാനേജർ പറഞ്ഞു. 1947-ൽ വിഭജനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഖാൻചന്ദ് റാംനാനിയാണ് കറാച്ചി ബേക്കറി സ്ഥാപിച്ചത്. ബേക്കറിയുടെ ആദ്യ ഔട്ട്ലെറ്റ് ഹൈദരാബാദിലായിരുന്നു. പിന്നീട് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഫ്രൂട്ട് ബിസ്കറ്റുകൾക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കാശ്മീരിൽനിന്നുള്ള വ്യാപാരികളും വിദ്യാർഥികളും ആക്രമിക്കപ്പെട്ടിരുന്നു. content highlights:protest against karachi bakery in Bengaluru


from mathrubhumi.latestnews.rssfeed https://ift.tt/2GGaUst
via IFTTT