Breaking

Monday, February 11, 2019

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ മാസം കൊടുവള്ളിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേ സമയം വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കാരാട്ട് റസാഖിന് അനുമതി നൽകിയെങ്കിലും വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. ആനൂല്യങ്ങൾ കൈപ്പറ്റാനും ആവില്ല. കൊടുവള്ളി തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തെന്ന ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കുന്നരീതിയിൽ ഡോക്യുമെന്ററികളും സി.ഡി.കളും പ്രചരണത്തിന് ഉപയോഗിച്ചെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ ഹൈക്കോടതി അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതിയിൽ പോകുന്നതിന് 30 ദിവസത്തെ സ്റ്റേയും അനുവദിച്ചിരുന്നു. Content Highlights:supreme court freezes verdict of Karat Razak disqualifie-koduvally legislative assembly election


from mathrubhumi.latestnews.rssfeed http://bit.ly/2SJcMGz
via IFTTT