Breaking

Sunday, February 10, 2019

പിന്‍വാങ്ങാതെ രേണുരാജ് ഐ.എ.എസ്; എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരേ പരാതി

തൊടുപുഴ: അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എം.എൽ.എക്കെതിരേ ദേവികുളം സബ് കളക്ടർ പരാതി നൽകി. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണിൽവിളിച്ചാണ് സബ് കളക്ടർ രേണുരാജ് തന്റെ പരാതി അറിയിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സഹിതം വിശദമായ പരാതി നൽകും. മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രൻ എം.എൽ.എ തടഞ്ഞതും സബ് കളക്ടർക്കെതിരേ മോശം പരാമർശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിടനിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടർ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എൽ.എയുടെ പരാമർശം. നിർമാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നിൽവച്ചാണ് എം.എൽ.എ. ഇത്തരത്തിൽ പരാമർശം നടത്തിയത്. എന്നാൽ സംഭവം വിവാദമായതോടെ സബ് കളക്ടറെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും അവർ തന്നെയാണ് അധിക്ഷേപിച്ചതെന്നും എസ്. രാജേന്ദ്രൻ എം.എൽ.എ. പ്രതികരിച്ചിരുന്നു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോൾ സബ് കളക്ടർ തന്നോട് പോയി പണിനോക്കാൻ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എം.എൽ.എയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം സബ് കളക്ടർ നിഷേധിച്ചു. എം.എൽ.എ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിർമാണം തുടർന്നാൽ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും രേണുരാജ് വ്യക്തമാക്കിയിരുന്നു. Content Highlights:renuraj ias given complaint against s rajendran mla


from mathrubhumi.latestnews.rssfeed http://bit.ly/2SoPcj8
via IFTTT