Breaking

Tuesday, February 26, 2019

പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ; ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയതിന് പിന്നാലെ, ഡൽഹിയിൽ ദേശീയ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി, നിർമ്മല സീതാരാമൻ, സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുക്കുന്നു. യോഗത്തിനുശേഷം ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച പുലർച്ചെയാണ് വ്യോമസേനയുടെ നേതൃത്വത്തിൽ പാക് ഭീകരക്യാമ്പുകൾക്ക് നേരെ മിന്നലാക്രമണം നടത്തിയത്. ജെയ്ഷെ ക്യാമ്പുകളും കൺട്രോൾ റൂമുകളും മിന്നലാക്രമണത്തിൽ തകർത്തു. അത്യാധുനിക മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് മിന്നലാക്രമണത്തിൽ പങ്കെടുത്തത്. Content Highlights:indian army surgicalstrike2, pm modi and ministers meeting starts in delhi


from mathrubhumi.latestnews.rssfeed https://ift.tt/2BSUFUR
via IFTTT