ന്യൂഡൽഹി: പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വഴി 50കോടി ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയൽ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റിൽ ധനമന്തി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് കഴിഞ്ഞവർഷം സെപ്റ്റംബർ 25-ന് ആയിരന്നു നിലവിൽ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിരുന്നില്ല. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കും മരുന്നുകൾക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുക. സർജറി, മരുന്നുകൾ, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകൾ പദ്ധതിയുടെ ഭാഗമാണ്. എന്നാൽ മോദിയുടെ ആയുഷ്മാൻ പദ്ധതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും വൻ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തെലങ്കാന, ഓഡീഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ആയുഷ്മാൻ പദ്ധതിയുമായി സഹകരിക്കാത്തത്. Content Highlights: 50 Crore People Get Benifit of Ayushman Bharath
from mathrubhumi.latestnews.rssfeed http://bit.ly/2G1GArV
via
IFTTT