Breaking

Sunday, February 10, 2019

ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ പെരുകുന്നു; രണ്ട് മാസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് 4 കര്‍ഷകര്‍

ഇടുക്കി: പ്രളയത്തിന് ശേഷം ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാവുന്നു. നാല് കര്‍ഷകരാണ് രൂക്ഷമായ കടക്കെണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടിയില്‍ ജില്ലയില്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച മരിച്ച വാഴത്തോപ്പ് നെല്ലിപ്പുഴ കവലയില്‍ എഎന്‍എം ജോണിയാണ് ഇതില്‍ അവസാനത്തേത്. കഴിഞ്ഞ ഞായറാഴ്ച്ച കൃഷിയിടത്തിൽ വിഷം കഴിച്ച നിലയിലാണ് ജോണിയെ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം

from Oneindia.in - thatsMalayalam News http://bit.ly/2Gk3yeb
via IFTTT