Breaking

Tuesday, February 12, 2019

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: ഒരു മലയാളിയടക്കം 17 പേര്‍ മരിച്ചു

ന്യൂഡൽഹി: മധ്യ ഡൽഹിയിലെ കരോൾ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തിൽ ഒരു മലയാളിയടക്കം 17പേർ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി.നിരവധിപ്പേർക്ക് പരിക്കേറ്റു. നളിനിയമ്മ, വിദ്യാസാഗർ എന്നിവരാണ് കാണാതായ മലയാളികൾ. കരോൾ ബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ പുലർച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആലുവ ചേരാനെല്ലൂർ, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തിൽപ്പെട്ടയാളാണ് മരിച്ച ജയശ്രീയും കാണാതായ രണ്ടും പേരും. സംഘത്തിലെ മറ്റു 10 പേരും സുരക്ഷിതരാണ്. ഗാസിയാബാദിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് മലയാളികൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു കുഞ്ഞു മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. തീ പൂർണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. അപകടസമയത്ത് 60 താമസക്കാരാണ് ഹോട്ടലിലുണ്ടായിരുന്നത്. 35 പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇത് രണ്ടാം നിലവരെ പടർന്നു. ഗ്രൗണ്ട് ഫ്ളോറിലും ബേസ്മെന്റിലും എത്തുന്നതിന് മുമ്പ് തീ അണച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്. ഹോട്ടലിന്റെ ഇടനാഴികൾ തടി പാകിയതിനാൽ തീ പെട്ടന്ന് പടർന്നു. ഇതോടെ ആളുകൾക്ക് മുറികളിൽ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാൻ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights:9 Dead As Fire Breaks Out At Delhi Hotel, Rescue Operations Underway


from mathrubhumi.latestnews.rssfeed http://bit.ly/2DyU1Mk
via IFTTT