Breaking

Wednesday, February 13, 2019

15 കാരിയെ ബലാത്സംഗം ചെയ്ത ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം നെടുമങ്ങാട് മുൻ ഇമാമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ തീരുമാനം. ഷെഫീക്ക് അൽ ഖാസിമിക്കെതിരായ അന്വേഷണം തുടരുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ് പി വ്യക്തമാക്കി. പോക്സോ നിയമപ്രകാരം ഇമാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ആയ ഷെഫീക്ക് അൽ ഖാസിമിക്കെതിരെ വിതുര പൊലീസാണ് പോക്സോ ചുമത്തിയത്. ഷെഫീക്കിന്റെ സ്വദേശമായ ഈരാറ്റുപേട്ടയിൽ പോലീസ് അന്വേഷണം നടത്തി. പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇമാമിനെതിരെ കേസെടുത്തത്. പീഡന ആരോപണത്തെ തുടർന്ന് ഇയാളെ പളളി ഇമാം സ്ഥാനത്ത് നിന്ന് മാറ്റി. സ്കൂളിൽ നിന്നും മടങ്ങിവരുന്ന 15കാരിയായ കുട്ടിയെ കാറിൽ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് സ്ത്രീകൾ ഇമാമിനെയും കുട്ടിയെയും വണ്ടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ തടഞ്ഞു നിർത്തുകയായിരുന്നു. തൊഴിലാളികളെ കണ്ടയുടൻ കുട്ടി രക്ഷിക്കണമെന്ന് പറഞ്ഞ് കരയുകയായിരുന്നു. അതേസമയം, കുട്ടി ആരാണെന്ന് ചോദിച്ചപ്പോൾ തന്റെ ഭാര്യയാണെന്നാണ് ഇമാം പറഞ്ഞത്. ഇമാമിനെതിരെ ആരോപണം ഉയർന്നെങ്കിലും പെൺകുട്ടി പരാതി നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. എന്നാൽ തൊളിക്കോട് ജമാ അത്തിൽനിന്ന് ഷെഫീഖ് അൽ ഖാസ്മിയെ പുറത്താക്കിയതോടെ ഷെഫീഖിനെതിരെ പരാതി ശക്തമായി. ഇമാംസ് കൗൺസിലിന്റെ സംസ്ഥാന സമിതി അംഗമായ ഖാസ്മിയെ സംഘടനയിൽനിന്ന് പിന്നീട് പുറത്താക്കിയിരുന്നെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല. Content Highlight: look out notice against shereef al qasimi


from mathrubhumi.latestnews.rssfeed http://bit.ly/2TH0X0R
via IFTTT