Breaking

Wednesday, February 13, 2019

സെന്‍സെക്‌സില്‍ 146 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഈയാഴ്ചയിലെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 146 പോയന്റ് ഉയർന്ന് 36299ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 10867ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 908 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 632 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യബുൾസ് ഹൗസിങ്, സൺ ഫാർമ, ഐടിസി, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 146 pts


from mathrubhumi.latestnews.rssfeed http://bit.ly/2tjJ38I
via IFTTT