Breaking

Monday, February 11, 2019

12 ടണ്‍ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാം; വ്യോമസേനയ്ക്ക് കരുത്തായി ചിനൂക് ഹെലികോപ്റ്റര്‍

ന്യൂഡൽഹി: അമേരിക്കൻ വ്യോമയാനക്കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇന്ത്യ വാങ്ങുന്ന ചിനൂക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. സി.എച്ച്.47എഫ്. (1) വിഭാഗത്തിൽപ്പെട്ട നാല് ഹെലികോപ്റ്ററുകളാണ് കപ്പൽമാർഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തെത്തിച്ചത്. ഇത്തരം 15 ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. ചണ്ഡിഗഢിലേക്ക് കൊണ്ടുപോകുന്ന ഹെലികോപ്റ്ററുകൾ ഒട്ടേറെ പരീക്ഷണപ്പറക്കലുകൾക്കുശേഷം ഈ വർഷം അവസാനത്തോടെ ഔപചാരികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവും. സിയാച്ചിൻ, കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ ഉപയോഗിക്കത്തക്കവിധമുള്ള അധികസംവിധാനങ്ങളും ഇതിനിടയ്ക്ക് ഒരുക്കും. ഹെലികോപ്റ്ററുകൾ കൈമാറുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒക്ടോബറിൽ വ്യോമസേനയിലെ നാലു പൈലറ്റുമാർക്കും ഫ്ലൈറ്റ് എൻജിനീയർമാർക്കും ബോയിങ് അമേരിക്കയിലെ ഡെലാവെയറിൽ പരിശീലനം നല്കിയിരുന്നു. വിവിധോദ്ദേശ്യ ഹെലികോപ്റ്ററെന്ന നിലയിൽ വ്യോമസേനയുടെ ശേഷി വൻ തോതിൽ കൂട്ടാൻ ചിനൂകിനു കഴിയുമെന്നാണ് കരുതുന്നത്. ടാങ്കുകളടക്കമുള്ള 12 ടൺവരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ. 55 യാത്രക്കാരെ വഹിക്കാനുമാവും. CH-47F Chinook heavylift helicopter arrived at the Mundra port in #Gujarat pic.twitter.com/NaX2y3t8q2 — Gujarat Information (@InfoGujarat) February 10, 2019 വ്യോമസേന ഇപ്പോൾ ഉപയോഗിക്കുന്ന എം.ഐ.-17, എം.ഐ.-26 ഹെലികോപ്റ്ററുകൾ റഷ്യൻ നിർമിതമാണ്. ഇവയ്ക്കുപകരം ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള 20,000 കോടി രൂപയുടെ ഇടപാടിനാണ് കേന്ദ്രസർക്കാർ അംഗീകാരം നല്കിയിരുന്നത്. Content Highlights;First Batch of 4 Chinook Multi-Mission Military Helicopters Reach India


from mathrubhumi.latestnews.rssfeed http://bit.ly/2GiHAIt
via IFTTT