Breaking

Friday, November 2, 2018

വെറുതെ കളയരുത് നാരങ്ങത്തോട്

നാരങ്ങ ഉപയോഗിച്ച ശേഷം അതിന്റെ തൊലി കളയുന്നവരാണ് നമ്മള്‍. നാരങ്ങ എന്നുമാത്രമല്ല, മിക്ക പഴങ്ങളുടെയും തൊലികള്‍ ഗുണമറിയാതെ വെറുതെ കളയുകയാണ് ചെയ്യാറ്. നാരങ്ങയുടെ പുറംതൊലിയില്‍നിന്ന് വേര്‍തിരിച്ച സത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്താര്‍ബുദ വിഭാഗത്തില്‍പ്പെടുന്ന ലിംഫോമയെ തടയുമെന്ന് പഠനം.

തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ജെ.എന്‍.റ്റി.ബി.ജി.ആര്‍.ഐ) ഗവേഷകരാണ് ഗവേഷണത്തിനുപിന്നില്‍. വ്യത്യസ്തങ്ങളായ ഏഴുതരം നാരങ്ങകളുടെ പുറംതോടില്‍നിന്നുള്ള സത്തുപയോഗിച്ചാണ് ലിംഫോമ കോശങ്ങളില്‍ പരീക്ഷണം നടത്തിയത്. അതില്‍ സിട്രസ് റെറ്റിക്കുലേറ്റ (മന്ദാരിന്‍ ഓറഞ്ച്/കിനു ഓറഞ്ച്) എന്ന ഓറഞ്ചിന് ലിംഫോമ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എലികളിലാണ് ഇതിന്റെ പരീക്ഷണം നടത്തിയത്.
 



from Anweshanam | The Latest News From Health https://ift.tt/2OdMrtQ
via IFTTT