Breaking

Friday, November 2, 2018

ജമ്മുവില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയേയും സഹോദരനെയും വെടിവെച്ചുകൊന്നു

ജമ്മു: ജമ്മു കശ്മീരിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനിൽ പരിഹറും സഹോദരൻ അജിത്തും വെടിയേറ്റു മരിച്ചു. കശ്മീരിലെ കിഷ്ത്വറിൽ വ്യാഴാഴ്ചയാണ് സംഭവം. കൊലപതകത്തിന് പിന്നിൽ ആരെന്ന കാര്യം വ്യക്തമായിട്ടില്ല. വൈകിട്ട് 8 മണിയോടെ സ്വന്തംകടയിൽനിന്ന് മടങ്ങിയ ഇവർക്ക് നേരെ തൊട്ടടുത്ത് നിന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഇവരുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് കൗൾ കൊലപാതകത്തെ അപലപിച്ചു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ ഭീകരവാദികളാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Qcv1zF
via IFTTT