Breaking

Saturday, November 3, 2018

ഇന്ത്യൻ വിപണിയും രൂപയും തിരിച്ച് കയറുന്നു; മികച്ച നിലയിൽ ക്ളോസ് ചെയ്‌തു

തിരിച്ചു കയറുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി ഇന്ത്യൻ വിപണി മികച്ച നിലയിൽ ക്ലോസ് ചെയ്‌തു. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് 5.21 ശതമാനം വർധന രേഖപ്പെടുത്തിയാണ് നിഫ്റ്റി ഈയാഴ്ചത്തെ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ഈ പ്രവണത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. അതേസമയം, ഒരു മാസത്തിനു ശേഷം ആദ്യമായായി ഇന്ത്യൻ രൂപ 73 എന്ന ലവലി‍ൽനിന്ന് താഴേക്കു വന്നു. ഇപ്പോൾ രൂപ 72.52 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതും വിപണിക്ക് നേട്ടമായി. 

ഇന്നലെ 10380.45 ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 10462.30 ൽ ഓപ്പൺ ചെയ്ത് 10553 ലാണ് ക്ലോസ് ചെയ്തത്. 172.55 പോയിന്റ് വർധനയാണ് നിഫ്റ്റി ഇന്ന് കൈവരിച്ചത്.  34431.97 ൽ ഇന്നലെ ക്ലോസ് ചെയ്ത സെൻസെക്സ് 34743.95 എന്ന മികച്ച നിലയിൽ ഓപ്പൺ ചെയ്ത് ശക്തമായ തിരിച്ചു വരവു ദൃശ്യമാക്കി 35011.65 നാണ് ഇന്ന് ക്ലോസ് ചെയ്തത്.  1.68 ശതമാനം വർധനവാണ് നിഫ്റ്റി ഇന്ന് രേഖപ്പെടുത്തിയത്.

വിപണിയിൽ ഏഴ് സെക്ടറുകൾ ഇന്ന് പോസിറ്റീവായും നാലു സെക്ടറുകൾ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഓട്ടോ, മെറ്റൽ,എഫ്എംസിജി, ഫിനാൻഷ്യൽ സർവീസസ് സെക്ടറുകളാണ് മികച്ച നേട്ടം കൈവരിച്ചത്. ഐടി, മീഡിയ, ഫാർമ, പബ്ലിക് സെക്ടർ,ബാങ്കുകൾ എന്നിവയാണ് നഷ്ടത്തിലായത്. 



from Anweshanam | The Latest News From India https://ift.tt/2CZdJSM
via IFTTT