കോഴിക്കോട്: ചെറുകിട ഇടത്തരം സംരംഭകരുടെ കൂട്ടായ്മയായ എസ്.എം.ഇ. ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാരിറ്റി വിംഗ് രൂപീകരിച്ചു. സഹായവും കൈതാങ്ങും ആവശ്യമുള്ള ചെറുകിട ഇടത്തരം സംരംഭകര്‍ക്ക്
സാമ്പത്തികമായും അതിനപ്പുറവുമുള്ള സഹായങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എം.ഇ. ചാരിറ്റി വിംഗ് രൂപീകരിച്ചത്.
കവര്‍ച്ച, തീപ്പിടിത്തം, ബിസിനസ്സില്‍ ശ്രദ്ധിക്കാന്‍ സാധിക്കാത്ത തരത്തില്‍ നടത്തിപ്പുകാരന്‍ കിടപ്പിലാവുക, അല്ലെങ്കില്‍ മരണം തന്നെ സംഭവിക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ സാമ്പത്തികമായും മറ്റും സഹായിക്കാനും സംരംഭം നല്ലനിലയില്‍ കൊണ്ടുപോവാനും അതേറ്റെടുക്കാന്‍ കുടുംബം പ്രാപ്തരാവുന്നതുവരെ നയിക്കാനും ചാരിറ്റബിള്‍ വിംഗ് തയ്യാറാവുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
കോഴിക്കോട് വൈറ്റി കമ്മ്യൂണിക്കേഷനില്‍ നടന്ന യോഗത്തില്‍ സലീം പാവുതൊടിക രക്ഷാധികാരിയും, താജുദ്ദീന്‍ ചീഫ് കോ-ഓര്‍ഡിനേറ്ററും, സൈനുല്‍ ആബിദ് സെക്രട്ടറിയും, ഉമ്മര്‍ ഫാറൂഖ്, ഫൈറൂസ്, മൈമൂന, ഷരീഫ, ജാബിര്‍, ജംഷീര്‍, സമദ് ചാപ്പനങ്ങാടി, ഹംസ കണ്ണൂര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു.
പരിപാടിയില്‍ സലീം പാവുതൊടിക, ഉമ്മര്‍ ഫാറൂഖ്, സെനുല്‍ ആബിദ്, ജംഷീര്‍, ജാബിര്‍ എന്നിവര്‍ സംസാരിച്ചു. എസ്.എം.ഇ. ചാരിറ്റി വിംഗിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 91 954450 1104 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
SME Club (Small & Medium Entrepreneurs Club)
Up Hill, Malappuram – 676 506
Ph : +91 483 2736611,
www.smeclubindia.in
from Whitespace https://ift.tt/2zkmjIv
via IFTTT