Breaking

Friday, November 2, 2018

കുട്ടികളിലെ മഞ്ഞപിത്തം ശ്രദ്ധിക്കാം 

മഞ്ഞപിത്തം ഉണ്ടാകുന്നത് പിത്തനീരു കരളില്‍നിന്ന് പക്വാശയത്തില്‍ വീഴാന്‍ തടസ്സം നേരിടുമ്പോഴാണ് . പക്വാശയത്തില്‍ പിത്തനീര് ഒഴിയാതെ വന്നാല്‍ ദഹനം എന്ന പ്രക്രിയ നടക്കില്ല.അപ്പോള്‍ വിശപ്പ് തീരെപോകും. വിശപ്പില്ലാതാകുകയും ഭക്ഷണത്തിന് വിമുഖത കാണിക്കുകയും ചെയ്താല്‍ മറ്റു ഭക്ഷണങ്ങള്‍ കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഭക്ഷണമായി കരിക്കിന്‍ വെള്ളം,പുളിയുള്ള പഴങ്ങളുടെ നീര് എന്നിവ മാത്രം നല്‍കുക.ചെറുനാരങ്ങാനീര് അല്‍പം ശര്‍ക്കരയോ തേനോ ചേര്‍ത്ത് കൊടുക്കാം. കാലത്തും വൈകീട്ടും സൂര്യപ്രകാശം ധാരാളം കൊള്ളിക്കുക. മലബന്ധമുണ്ടെങ്കില്‍ എനിമ എടുക്കാവുന്നതാണ്. കണ്ണിന്‍െറ മഞ്ഞനിറം തെളിഞ്ഞാല്‍ മാത്രം ആദ്യം പഴങ്ങള്‍ കൊടുത്തു തുടങ്ങുക. പിന്നീട് കഞ്ഞി, ശേഷം ചോറും കറികളും നല്‍കുക. രോഗം മാറി രണ്ടാഴ്ച വരെ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടുമാസത്തേക്ക് എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക.
പനിയുണ്ടെങ്കില്‍ നനച്ച തുണി കാലിലും നെഞ്ചിലും കെട്ടി പനി കുറക്കുക. പനി രോഗം മാറാന്‍ സഹായിക്കും. പച്ച മരുന്ന് കൊടുക്കാവുന്നതാണ്.ഒരു കീഴാര്‍നെല്ലി സമൂലം കഴുകി വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞ് ജ്യൂസായി കുടിക്കുക. കീഴാര്‍നെല്ലിക്ക് പകരം കയ്പ്പില്ലാതെ സാധാരണ നെല്ലിയിലയായാലും മതി.



from Anweshanam | The Latest News From Health https://ift.tt/2ABrCVI
via IFTTT